ഒന്നാം പകുതിയുടെ അവസാനം 10 പേരായി ചുരുങ്ങിയ ന്യൂകാസിൽ രണ്ടാം പകുതിയിൽ മികച്ച പോരാട്ടാം തന്നെ പുറത്തെടുത്തു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ വിജയുവമായി ലിവർപൂൾ. ആവേശപ്പോരിൽ അവസാന നിമിഷത്തെ ഗോളിലാണ് ലിവർപൂളിന്റെ വിജയം. ന്യൂകാസിലിന്റെ രണ്ട് ഗോളിനെതിരെ മൂന്നെണ്ണം അടിച്ചാണ് ലിവർപൂൾ വിജയിച്ചത്. ഇഞ്ചുറി സമയത്തെ അവസാന നിമിഷത്തിലാണ് ലിവർപൂളിന്റെ വിജയം. റിയോ എൻഗുമോഹയാണ് വിജയ ഗോൾ നേടിയത്.
ആദ്യ പകുതിയിലെ 35ാം മിനിറ്റിൽ റയാൻ ഗ്രാവെൻബെർച്ചിലൂടെ ലിവർപൂളാണ് ആദ്യ ഗോൾ നേടിയത്. 46ാം മിനിറ്റിൽ ഹ്യൂഗോ എക്ടികെയുടെ ഗോളിലൂടെ ലിവർപൂൾ ലീഡ് ഉയർത്തി. ഒന്നാം പകുതിയുടെ അവസാനം 10 പേരായി ചുരുങ്ങിയ ന്യൂകാസിൽ രണ്ടാം പകുതിയിൽ മികച്ച പോരാട്ടാം തന്നെ പുറത്തെടുത്തു. 57ാം മിനിറ്റിൽ ബ്രൂണോ ഗുയിമാരെസിലൂടെ ന്യൂകാസിൽ ആദ്യ ഗോൾ സ്വന്തമാക്കി
88ാം മിനിറ്റിൽ വില്യം ഒസൂലയിലൂടെ രണ്ടാം ഗോളും നേടി ന്യൂകാസിൽ ലിവർപൂളിനെ ഞെട്ടിച്ചു. എന്നാൽ ഇഞ്ചുറി സമയത്തിന്റെ 10ാം മിനിറ്റിൽ ലിവർപൂളിന്റെ 16 വയസ്സുകാൻ റിയോ എൻഗുമോഹ വിജയ ഗോളടിച്ചു. പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ഗോൾ സ്കോററായി മാറാനും റിയോക്ക് സാധിച്ചു.
