മിഷന്‍ മെസ്സി; കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് 13 ലക്ഷത്തിലധികം രൂപ ചിലവ്; ഖജനാവിന് നഷ്ടമില്ലെന്ന മന്ത്രിയുടെ വാദം പൊളിയുന്നു

മിഷന്‍ മെസ്സി; കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് 13 ലക്ഷത്തിലധികം രൂപ ചിലവ്; ഖജനാവിന് നഷ്ടമില്ലെന്ന മന്ത്രിയുടെ വാദം പൊളിയുന്നു

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ സന്ദര്‍ശനം. ടീമിന്റെ കേരള സന്ദര്‍ശനവുമായി സജീവ ചര്‍ച്ചകള്‍ നടന്നെന്നും ഉടന്‍ എഎഫ്എ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമെന്ന ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. അങ്ങനെ ദുരൂഹതകള്‍ അടങ്ങിയ സ്‌പെയിന്‍ യാത്രക്ക് 1304,434 രൂപ സര്‍ക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *