‘മത്സരത്തേക്കാൾ വെല്ലുവിളി ഈ കാര്യമാണ്’; അവസാന ടെസ്റ്റിൽ കളിക്കാത്തതിനെ കുറിച്ച് സ്‌റ്റോക്‌സ്

'മത്സരത്തേക്കാൾ വെല്ലുവിളി ഈ കാര്യമാണ്'; അവസാന ടെസ്റ്റിൽ കളിക്കാത്തതിനെ കുറിച്ച് സ്‌റ്റോക്‌സ്

ഓള്‍ഡ് ട്രാഫോർഡില്‍ നടന്ന നാലാം ടെസ്റ്റില്‍ സ്റ്റോക്സായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്

ഇന്ത്യ-ഇംഗ്ലണ്ട് നിർണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. 2-1 എന്ന നിലയിൽ ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുന്ന പരമ്പരയുടെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് സമനിലയും ഇന്ത്യക്ക് ജയവുമാണ് ആവശ്യം. മികച്ച പ്രകടനമാണ് ഇരു ടീൂമുകളും പരമ്പരയിൽ ഉടനീളം കാഴ്ചവെച്ചത്.

ഓൾഡ് ട്രാഫോർഡിൽ ഇന്ത്യക്കെതിരെ നടന്ന നാലാം ടെസ്റ്റിൽ പരിക്കേറ്റ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് അവസാന ടെസ്റ്റിൽ നിന്നും പിൻമാറിയിരുന്നു. അവസാന ടെസ്റ്റിൽ ഒല്ലീ പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുക.

പേശികളിലേറ്റ പരിക്കിൽ മോചിതനാവാൻ നിന്നും ആറ് മുതൽ പത്താഴ്ച്ച വരെ ആവശ്യം വരുമെന്നാണ് താരത്തിന്റെ മെഡിക്കൽ റിപ്പോർട്ട്. പരിക്ക് പറ്റിയിട്ടും ഒരു ബാറ്ററെന്ന നിലയിൽ കളിക്കാമെന്ന് ചിന്തിച്ചെന്ന് പറയുകയാണ് സ്‌റ്റോക്‌സ്. ബൗളിങ് നടക്കില്ലെന്ന് നേരത്തെ മനസിലായെന്നും അദ്ദേഹം പറയുന്നു.

‘പരമാവധി സമയമെടുത്തെടുത്ത തീരുമാനമാണ് ഇത്. ഒരു ബാറ്ററെന്ന് നിലയിൽ കളിക്കാമെന്ന് കരുതി ഓവലിലെത്തിയിരുന്നു. സ്‌കാൻ ചെയ്തപ്പോൾ തന്നെ ബൗൾ ചെയ്യാൻ സാധിക്കില്ലെന്ന് മനസിലായിരുന്നു. റിസ്‌ക്ക് എത്രത്തോളം വലുതാണോ അത്രയും വലിയ റിസൾട്ട് ലഭിക്കും എന്ന് പോലെയാണ് ഇവിടെയും.

എന്നാൽ റിസ്‌ക് ഒരുപാട് കൂടുതലാണ്. കളിയേക്കാൾ വലിയ വെല്ലുവിളിയാണ് ഈ പരിക്ക്. അതിനാൽ ഞാൻ റീഹാബിലേക്ക് മടങ്ങുകയാണ്. വിന്ററിലുള്ള മത്സരങ്ങളിലാണ് ഇനി ശ്രദ്ധ. പരമ്പര കഴിഞ്ഞാൽ ഞാൻ എന്തായാലും വിശ്രമിക്കാനായിരുന്നു തീരുമാനം. അതിനാൽ വലിയ വ്യത്യാസം വരില്ല.

സ്റ്റോക്‌സിനെ കൂടാതെ ജോഫ്ര ആർച്ചറും ബ്രൈഡൺ കാഴ്‌സയും അവസാന ടെസ്റ്റിൽ കളിക്കില്ല. ലിയാം ഡോവ്‌സണെ പുറത്തിരുത്തും. ഗറ്റ് അറ്റ്കിൻസൺ, ജെയ്മി ഓവർടൺ, ജോഷ് ടങ് എന്നിവരാണ് ഇവർക്ക് പകരമെത്തുന്ന ബൗളർമാർ. സ്റ്റോക്‌സിന് പകരം സ്പിൻ ഓൾറൗണ്ടർ ജേക്കബ് ബെഥൽ കളിക്കും.

Leave a Reply

Your email address will not be published. Required fields are marked *