പ്രസിദ്ധിനെ മറുവശത്ത് നിർത്തി സുന്ദറിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്; ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 374 റൺസ്

പ്രസിദ്ധിനെ മറുവശത്ത് നിർത്തി സുന്ദറിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്; ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 374 റൺസ്

ഓവൽ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നേടിയ അർധ സെഞ്ച്വറിയോടെ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി രവീന്ദ്ര ജഡേജ. പരമ്പരയിൽ 500 റൺസ് കടന്ന ജഡേജ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി 500 റൺസ് കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി. 2002 ൽ വെസ്റ്റ് ഇൻഡീസിനെതിരെ വിവിഎസ് ലക്ഷ്മൺ നേടിയ 474 റൺസ് എന്ന മുൻ റെക്കോർഡാണ് 36 കാരൻ മറികടന്നത്.

ഇത് കൂടാതെ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഇംഗ്ലണ്ട് മണ്ണിൽ കൂടുതൽ അർധ സെഞ്ച്വറി നേടുന്ന താരമാകാനും ജഡേജയ്ക്ക് കഴിഞ്ഞു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിനെയാണ് ഈ കണക്കിൽ താരം മറികടന്നത്. ആറ് അർധ സെഞ്ച്വറികളാണ് ജഡേജയ്ക്കുള്ളത്. ഗാരി സോബേഴ്‌സിനുള്ളത് അഞ്ചുഫിഫ്‌റ്റികളും.

Leave a Reply

Your email address will not be published. Required fields are marked *