കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് സിക്‌സറടിച്ച് പറത്തിയതിന് ശേഷമുള്ള രസകരമായ സംഭവം വൈറലാവുന്നു. ബ്രെവിസ് സിക്‌സറടിച്ച് പറത്തിയ പന്ത് കാണികളിലൊരാള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു കഴിഞ്ഞ ദിവസം ഗ്രേറ്റ് ബാരിയര്‍ റീഫ് അരീനയില്‍ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം.
ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ്ങിന്റെ 11-ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. സേവ്യർ ബാർട്ട്ലെറ്റിനെ തുടർച്ചയായി സിക്സറുകൾ പറത്തുകയായിരുന്നു ബ്രെവിസ്. ആ സ്ട്രൈക്കുകളിലൊന്ന് റോപ്പിന് മുകളിലൂടെ പുറത്തേക്ക് പറന്നുപോയി. പന്തിനെ പിന്തുടർന്ന് ഓടിയ കാണികളിലൊരാൾ പന്ത് എടുത്ത് ഓടാൻ ശ്രമിച്ചു. തുടർന്ന് പന്ത് നിർത്തി ഷർട്ടിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു. തുടർന്ന് പന്ത് മൈതാനത്തേക്ക് തിരികെ എറിയുകയും ഗ്രൗണ്ടിലേക്ക് ഓടുകയും ചെയ്യുന്നതുപോലെ ആക്ഷൻ കാണിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മത്സരത്തില്‍ 28 പന്തില്‍ 49 റണ്‍സെടുത്താണ് ബ്രെവിസ് പുറത്തായത്. മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്ക പരാജയം വഴങ്ങുകയും ചെയ്തു. 276 റണ്‍സിനാണ് ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 432 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 155 റണ്‍സിന് പുറത്തായി. ഓസീസിനായി കൂപ്പര്‍ കൊണോലി അഞ്ച് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.
