ഐസിസി ഏകദിന റാങ്കിംഗിൽ വിരാട് കോലി ഒന്നാം സ്ഥാനത്തെത്തി. 2021 ജൂലയ്ക്കുശേഷം ആദ്യമായാണ് കോലി വീണ്ടും ഒന്നാമനാകുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ വഡോദര ഏകദിനത്തിലെ മികച്ച പ്രകടനമാണ് കോലിക്ക് സഹായകമായത്. 785 റേറ്റിംഗ് പോയിന്റോടെയാണ് കോലി ഒന്നാമത്.
784 പോയിന്റോടെ വെസ്റ്റ് ഇൻഡീസ് താരം ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്തും, 775 പോയിന്റോടെ രോഹിത് ശർമ മൂന്നാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ നാലാം സ്ഥാനത്തും ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തുമുണ്ട്. ആദ്യ പത്ത് സ്ഥാനങ്ങളിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
