ഇംഗ്ലണ്ടിന് എതിരായ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍; ഹര്‍മന്‍പ്രീത് കൗറിന് സെഞ്ച്വറി

ഡര്‍ഹാമിലെ ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ നടന്ന മൂന്നാം ഏകദിനത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 318 റണ്‍സ് നേടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ഇത്. 82 പന്തില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ നേടിയ സെഞ്ച്വറിയും, ജെമീമ റോഡ്രിഗസിന്റെ 45 പന്തില്‍ നിന്നുള്ള അര്‍ദ്ധസെഞ്ചുറിയും ഈ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കി. (Harmanpreet century, power India to series win against England)

സ്മൃതി മന്ദാനയും പ്രാഥിക റാവലും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയപ്പോള്‍ മധ്യ ഓവറുകളില്‍ ക്യാപ്റ്റന്‍ കൗര്‍ ബൗണ്ടറികള്‍ പറത്തി റണ്‍സ് ഉയര്‍ത്തി. പിന്നാലെ പിന്തുണയുമായി ജെമീമയും, 45 റണ്‍സുമായി ഹര്‍ലീന്‍ ഡിയോളും എത്തിയപ്പോള്‍ ഇന്ത്യയുടെ പ്രകടനം ആവേശഭരിതമായി. ഇന്ത്യയും ഇംഗ്ലണ്ടും ഒന്നേ ഒന്നിന് ഇപ്പോള്‍ ഒപ്പത്തിന് ഒപ്പമാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തം.

താരങ്ങളുടെ പരുക്കുകള്‍ക്കിടയിലും നാലാം ടെസ്റ്റിന് തയ്യാറെടുത്ത് ടീം ഇന്ത്യ; മത്സരം നാളെ മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രാഫൊര്‍ഡില്‍

Leave a Reply

Your email address will not be published. Required fields are marked *