
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ടി എൻ പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തയ്യാറാക്കിയത് നിയമാനുസൃതമായാണ്. പരാതികൾ ഉണ്ടെങ്കിൽ ജനപ്രാധിതിനിത്യ നിയമപ്രകാരം ഹൈകോടതിയെ സമീപിക്കുകയാണ് വേണ്ടത്. തങ്ങൾക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശൂരിൽ വോട്ട് ചേർത്തെന്നായിരുന്നു ടിഎൻ പ്രതാപന്റെ പരാതി. അതേസമയം പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കും. സിറ്റി പൊലീസ് കമ്മീഷണർക്ക് തിങ്കളാഴ്ച വിവരങ്ങൾ കൈമാറാൻ നോട്ടീസ് നൽകി. വ്യാജരേ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ടിഎൻ പ്രതാപന്റെ ആവശ്യം. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്കായിരുന്നു ; ടി എൻ പ്രതാപൻ പരാതി നൽകിയിരുന്നത്.
