‘വീരവണക്കം’ ആഗസ്റ്റ് 29-ന് പ്രദർശനത്തിനെത്തുന്നു

സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘വീരവണക്കം’ ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു.

കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തിൽ
സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം – ടി.കവിയരശ്, സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് -ബി അജിത് കുമാർ, അപ്പു ഭട്ടതിരി, സംഘട്ടനം-മാഫിയ ശശി,സംഗീതം – പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്,ജെയിംസ് വസന്തൻ,സി.ജെ. കുട്ടപ്പൻ,അഞ്ചൽ ഉദയകുമാർ,
പശ്ചാത്തല സംഗീതം – വിനു ഉദയ്, വസ്ത്രാലങ്കാരം – ഇന്ദ്രൻസ് ജയൻ,പളനി,
മേക്കപ്പ്-പട്ടണം റഷീദ്, നേമം അനിൽ, കലാ സംവിധാനം – കെ.കൃഷ്ണൻകുട്ടി,
സൗണ്ട് ഡിസൈൻ – എൻ. ഹരികുമാർ, സൗണ്ട് ഇഫക്സ് – എൻ. ഷാബു.

Leave a Reply

Your email address will not be published. Required fields are marked *