
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തിൽ പാലക്കാട് എസ്പി അജിത്‌കുമാർ ഡിവൈഎസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
ഡിവൈഎസ്പിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ, ഹൈക്കോടതി നിർദ്ദേശങ്ങൾ അവഗണിച്ചെന്നും രാഷ്ട്രപതിയും സുരക്ഷാ ഉദ്യോഗസ്ഥരും ആചാരലംഘനം നടത്തിയെന്നും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. “ഇത് പിണറായി വിജയൻ അല്ലെങ്കിൽ ഇടത് മന്ത്രിമാരായിരുന്നുെങ്കിൽ പ്രതിഷേധം ശക്തമായേനെയായിരുന്നു” എന്നാണ് സ്റ്റാറ്റസിലെ വാക്കുകൾ.
ട്രെയിൻ യാത്രയ്ക്കിടെ അബദ്ധത്തിൽ സന്ദേശം സ്റ്റാറ്റസായിപ്പോയതാണെന്ന് ഡിവൈഎസ്പി വിശദീകരിച്ചു. അതേസമയം, ഡിവൈഎസ്പിയെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
