ഡോ. ഹാരിസിനെതിരെ നടപടി ഉണ്ടാകില്ല; ഡോക്‌ടർമാരുടെ സംഘടനയ്ക്ക് ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഉപകരണം കാണാതായതിലും അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകാരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകി. ഇതോടെ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതിനും വഴിയൊരുങ്ങി.

ആശുപത്രിയിൽ നിന്ന് ഉപകരണം കാണാതായതിലും ഹാരിസ് ചിറക്കലിന്റെ മുറിയിൽ നിന്ന് അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ഉപകരണം കാണാതായതിൽ പ്രസക്തി ഇല്ലെന്ന് ഡോക്‌ടർമാരുടെ സംഘടന പറഞ്ഞു. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *