‘കേസ് ഡയറി’ നാളെ തീയ്യേറ്ററുകളിലേക്ക്


കേവലമൊരു കൊലപാതക കേസ് മാത്രമല്ല ഇൻസ്പെക്ടർ ക്രിസ്റ്റി സാമിന് അജു വധകേസ്. അതിനപ്പുറം സ്വന്തം സഹോദരന്റെ മരണത്തിന്റെ സത്യമറിയലാണ് അയാൾക്കത്. അതിനായി ഏതറ്റം വരെയും ക്രിസ്റ്റി പോകും. ആ യാത്രയാണ് നാളെ തീയ്യേറ്ററുകളിലെത്തുന്ന കേസ് ഡയറിയിലൂടെ പ്രേക്ഷകൻ കാണാൻ പോകുന്നത്. ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ട്രെയിലർ തീർത്ത ആവേശത്തിലാണ് അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രം റിലീസ് ആവുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം നിർവ​ഹിച്ച കേസ് ഡയറിയിൽ ഒരുപിടി മികച്ച താരങ്ങളുണ്ട്. അഷ്ക്കറിനെ കൂടാതെ വിജയരാഘവൻ രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അ​ഗർവാൾ, നീരജ, അമീർ നിയാസ്, ​ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. പി.സുകുമാർ ആണ് ഛായാ​ഗ്രഹണം, തിരക്കഥ എ.കെ സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ.

വിഷ്ണു മോഹൻസിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സം​ഗീതം നൽകുന്ന ചിത്രത്തിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *