
കോൺഗ്രസിന്റെ സമരവേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചുകാലമായി സിപിഐഎം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാർട്ടി പരിപാടികളിലും പ്രവർത്തനങ്ങളിലും സജീവമല്ലായിരുന്നു. പാർട്ടി ചുമതലകളിൽ നിന്നും പൂർണമായും പിന്മാറിയിരുന്ന അവർ, ആരോഗ്യ കാരണങ്ങളാൽ പൊതുവേദികളിൽ നിന്ന് മാറുന്നുവെന്നായിരുന്നു നേരത്തെ നേതൃത്വത്തെ അറിയിച്ചത്.
എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതും, വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടി വാഗ്ദാനം ചെയ്തതായി കരുതിയിരുന്ന പദവികൾ ലഭിക്കാതിരുന്നതുമാണ് ഐഷ പോറ്റിയുടെ അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
