‘ഉമ്മ ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ ഇവരെന്നെ കൊല്ലും’; ഭർതൃ പീഡനമെന്ന് പരാതിപ്പെട്ട് യുവതി ജീവനൊടുക്കി

ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂർ: ഭർതൃ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഇരിങ്ങാലക്കുട കാരുമാത്ര സ്വദേശിനി ഫസീല(23)ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവ് നൗഫലി(29)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗർഭിണിയായിരുന്ന ഫസീലയെ ഭർത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏൽപിച്ചെന്നും യുവതി വാട്സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. യുവതി അയച്ച വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പുറത്തുവന്നിട്ടുണ്ട്.

‘ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്‌റെ വയറ്റിൽ കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഉമ്മ ഞാൻ മരിക്കുകയാണ്. എന്നെ അല്ലെങ്കിൽ ഇവർ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷെ എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് ട്ടാ. ഇത് എന്റെ അപേക്ഷയാണ്’, എന്നാണ് സന്ദേശത്തിൽ പറയുന്നത്.

ഇന്നലെയാണ് ഫസീല വീടിന്റെ ടെറസിൽ തൂങ്ങി മരിച്ചത്. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം. ഒരു കുഞ്ഞുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

www.e24newskerala.com

Leave a Reply

Your email address will not be published. Required fields are marked *