‘ഉപകരണം കാണാതായതല്ല; മാറ്റിവച്ചത്; ഏത് അന്വേഷണത്തോടും സഹകരിക്കും’ ; ഡോ. ഹാരിസ് ഹസന്‍


തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ഹസന്‍. മോസിലേറ്റര്‍ ഉപയോഗിക്കാതെ മാറ്റിവെച്ചതാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും ഡോ. ഹാരിസ് ഹസന്‍.

ആറ് പേര്‍ക്കും ഈ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന്‍ അറിയില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അറിയാത്ത ഉപകരണം ഉപയോഗിക്കുമ്പോള്‍ രോഗികള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ഉപകരണം മാറ്റിവെച്ചത് – അദ്ദേഹം വിശദമാക്കി.

വിഷയത്തില്‍ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെ. അന്വേഷണവുമായി സഹകരിക്കും. ഇന്നും നാളെയും അവധിയാണ്. തിങ്കളാഴ്ച മുതല്‍ അന്വേഷണവുമായി സഹകരിക്കും- അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും. അടുത്ത കാലത്തൊന്നും ഓഡിറ്റിങ് സംബന്ധിച്ച മെഡിക്കല്‍ ഉപകരണങ്ങളുടെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിശ്വനാഥ് അന്വേഷിക്കും. ഡിഎംഇയുടെ നേതൃത്വത്തില്‍ ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും. അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.

റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസ്: വിശദമായ തെളിവുശേഖരണത്തിന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *