‘ബി നിലവറ തുറക്കാൻ നിലവിൽ ആലോചനയില്ല’; കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമില്ലന്ന് കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ ട്വന്റിഫോറിറോട്.ഇന്നല നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ…

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ…

വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു…

ട്രംപിന്റെ ആവശ്യത്തിന് വഴങ്ങി ആപ്പിൾ; അമേരിക്കയിൽ 100 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം

അമേരിക്കൻ ആവശ്യങ്ങൾ പരിഗണിച്ച് ഉത്പാദനം നടത്തണമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് വഴങ്ങി ആപ്പിൾ. അമേരിക്കയിൽ 100 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം നടത്തും. ഇതോടെ കന്പനിയുടെ മൊത്തം…

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍; പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം; സൗജന്യയുടെ കുടുംബത്തിന്റെ വാഹനം തകര്‍ത്തു

ധര്‍മസ്ഥലയില്‍ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിന്റെ വാഹനമാണ് അക്രമികള്‍ തകര്‍ത്തത്. സൗജന്യയുടെ അമ്മാവന്റെ വാഹനത്തിന് നേരെയും…

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍; സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍…

‘ക്രിക്കറ്റ്‌ ഉപേക്ഷിച്ച് യൂട്യൂബർ, പിന്നീട് സിനിമ’; ഹിറ്റടിച്ച് സാഫ്ബോയുടെ “ജീവിതം ഒരു പൊളി”

മലയാള സിനിമയിൽ അടുത്തകാലം കൊണ്ട് ഏറെ ശ്രദ്ധയാകർഷിച്ച താരമാണ് സഫ്വാൻ. കണ്ടന്റ്റ് ക്രീയേറ്റർ കൂടിയായ സഫ്വാൻ സോഷ്യൽ മീഡിയയിലും ഇപ്പോൾ സിനിമയിലും സാഫ്ബോയ് എന്നാണ് അറിയപ്പെടുന്നത്. ആദ്യമായി…

ഐഎസ്എൽ പ്രതിസന്ധി; ക്ലബ്ബുകളുമായി കൂടിക്കാഴ്ച്ച നടത്താൻ എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ക്ലബ്ബുകളുമായുള്ള യോഗം വിളിച്ച് എഐഎഫ്എഫ്. ഓഗസ്റ്റ് ഏഴ് വ്യാഴാഴ്ച ഡൽഹിയിൽ വച്ചാണ് ക്ലബ് സി.ഇ.ഒമാരായുള്ള…

മിന്നല്‍ പ്രളയം; എത്ര പേർ ദുരന്തത്തില്‍ പെട്ടുവെന്നതിന് കൃത്യമായ കണക്കില്ല, പരിസ്ഥിതി ദുർബല മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തിരിച്ചടിയായി

ഉത്തരകാശി: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ പരിസ്ഥിതി ദുർബല മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തിരിച്ചടിയായെന്ന് പരിസ്ഥിതി വിദഗ്ധർ. കേന്ദ്രസർക്കാരിന്‍റെ ചാർധാം ഹൈവേ പദ്ധതിയിലെ നിർമ്മാണ പ്രവൃത്തികളും ഖീർ ഗംഗ നദീതീരം…

പുലർച്ചെ 60 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും നിലവിളി, ഓടിയെത്തിയപ്പോൾ 63 കാരി; മകനുമായി വഴക്കിട്ട് കിണറ്റിൽ ചാടിയ അമ്മയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം മകനുമായി വഴക്കിട്ട് കിണറ്റിൽ ചാടിയ സ്ത്രീയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇടവ മാന്തറ അർച്ചന നിവാസിൽ പ്രശോഭന(63)യെയാണ് രക്ഷിച്ചത്. ഇന്നലെ…