സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയുടെ കൊടി ഇന്ന് ഉയരും. എട്ട് ദിവസം നീളുന്ന 67-ാമത് മേളയിൽ ഇരുപതിനായിരത്തിലധികം വിദ്യാർത്ഥി കായികതാരങ്ങൾ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ (ബ്രാൻഡ് അംബാസിഡർ), നടി കീർത്തി സുരേഷ് (ഗുഡ്‌വിൽ അംബാസിഡർ) എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പ്രധാന വേദികളായി മത്സരങ്ങൾ നടക്കും. പാചകച്ചുമതല പതിവുപോലെ പുത്തരിക്കണ്ടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ.

ഇൻക്ലൂസീവ് സ്പോർട്സിന്‍റെ ഭാഗമായി 1,900-ലധികം പ്രത്യേക കായികതാരങ്ങളും മേളയിൽ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *