
സെപ്തംബര്‍ 30 മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിന്റെ ഇന്ത്യന്‍ വേദികളില്‍ മാറ്റം. പുതുക്കിയ ഷെഡ്യൂള്‍ ഓഗസ്റ്റ് 22 ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കിയപ്പോള്‍ അഞ്ച് വേദികളില്‍ ഒന്നായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2025 ജൂണില്‍ ഐപിഎല്‍ വിജയാഹ്ലാദത്തിനിടെ ഉണ്ടായ ദുരത്തെ തുടര്‍ന്ന് ഇവിടെ മത്സരം നടത്താനുള്ള അനുമതി പോലീസ് നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്നാണ് വേദി മുംബൈയിലേക്ക് മാറ്റാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുത്തത്.
ആകെ എട്ട് ടീമുകളാണ് ഇരു രാജ്യങ്ങളിലുമായി മാറ്റുരക്കുക. സെപ്തംബര്‍ 30ന് ആഥിതേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. ഒക്ടോബര്‍ മൂന്ന് സൗത്ത് ആഫ്രിക്ക-ഇംഗ്ലണ്ട്, 26ന് ഇന്ത്യ-ബംഗ്ലാദേശ്, ഒക്ടോബര്‍ മുപ്പതിന് സെമിഫൈനലുകളും നവംബര്‍ രണ്ടിന് ഫൈനലും നടക്കും.
