‘കേരള കോൺഗ്രസ് M അണികളിൽ ഭൂരിഭാഗവും UDF ക്യാമ്പിൽ’; CPI കോട്ടയം ജില്ലാ സമ്മേളന സംഘടനാ റിപ്പോർട്ടിൽ വിമർശനം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം കേരള കോൺഗ്രസ് (എം) ആണെന്ന് സി.പി.ഐ.യുടെ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട് . കേരള കോൺഗ്രസ് (എം) പാർട്ടിയിലെ അണികളിൽ വലിയൊരു വിഭാഗം ഇപ്പോഴും യു.ഡി.എഫ്. ക്യാമ്പിൽ തുടരുന്നതാണ് വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണമായി സി.പി.ഐ. ചൂണ്ടിക്കാട്ടുന്നത്. കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തിയതിന് ശേഷം പ്രതീക്ഷിച്ച രീതിയിലുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ഇടതുമുന്നണിക്ക് അനുകൂലമായ പൊതു രാഷ്ട്രീയ സാഹചര്യം ഉണ്ടായിരുന്നിട്ടും കോട്ടയത്തെ തോൽവി അതീവ ഗൗരവത്തോടെയാണ് സി.പി.ഐ. കാണുന്നത്. കേരള കോൺഗ്രസ് (എം) നേതാക്കളുടെയും അണികളുടെയും മനോഭാവം എൽ.ഡി.എഫിന് ഗുണകരമായില്ലെന്നും പാർട്ടി വോട്ടുകൾ പോലും ചോർന്നുപോയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമൊരുക്കിയെന്നും സി.പി.ഐ. വിലയിരുത്തുന്നു.

അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാൻ സാധിച്ചത്. ഇത് സി.പി.ഐ.യുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രവർത്തനത്തിൻ്റെ ഫലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുന്നണി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകത റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സി.പി.ഐ. ആവശ്യപ്പെടുന്നു.

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര ബിഹാറിലെ ജനങ്ങൾ ഏറ്റെടുത്തു’; കെ.സി വേണുഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *