
ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ ട്രിപ്പിൾ ജമ്പിൽ കേരളത്തിന് ഇരട്ട മെഡൽ. സാന്ദ്ര ബാബു സ്വർണം സ്വന്തമാക്കി . 13.20 മീറ്റർ ചാടിയാണ് മെഡൽ നേട്ടം. 13.15 മീറ്റർ ചാടി അലീന ഷാജി വെള്ളിമെഡൽ നേടി. മെഡൽ നേടാൻ ആയതിൽ സന്തോഷമെന്ന് അലീന ഷാജി ട്വന്റി ഫോറിനോട് പറഞ്ഞു. ചെന്നൈയിലെ ജവഹര്‍ലാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
അതേസമയം ട്രിപ്പിൾ ജമ്പ് അവസാന ചാട്ടത്തിൽ സാന്ദ്രാ ബാബുവിന് പരുക്കേറ്റു. കാലിന്റെ കുഴയ്ക്കാണ് പരിക്കേറ്റത്. നാളെ നടക്കുന്ന ലോങ്ങ് ജമ്പ് മത്സരം നഷ്ടമാകും. ചാട്ടം പൂര്‍ത്തിയാക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 21 വരെ ജപ്പാനില്‍ നടക്കുന്ന ടോക്കിയോ വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ടിക്കറ്റ് നേടാനുള്ള ഭാരത താരങ്ങളുടെ അവസാന അവസരമാണിത്.
