കൈതി 2 വിന്റെ തിരക്കഥയൊരുക്കാൻ ലോകേഷിനൊപ്പം രത്നയും


ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി തെന്നിന്ത്യൻ സിനിമ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ കൈതിക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥാരചനയിൽ ലോകേഷ് കനഗരാജിനൊപ്പം മുൻപ് സഹ തിരക്കഥാകൃത്തായി പ്രവർത്തിച്ച രത്നകുമാറും പങ്കുചേർന്നു എന്നതാണ് പുതിയ വിശേഷം.

മുൻപ് ലോകേഷിന്റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായ മാസ്റ്റർ, ലിയോ, കമൽ ഹാസൻ നായകനായ വിക്രം എന്നീ ചിത്രങ്ങളിൽ രത്‌നകുമാർ സഹ തിരക്കഥാകൃത്തായി പ്രവർത്തിച്ചിരുന്നു. കൂടാതെ കാർത്തിയുടെ തന്നെ പി.എസ് മിത്രന്റെ സർദാർ എന്ന ചിത്രത്തിന്റെ തിരക്കഥയും രത്‌നകുമാർ ആണ് എഴുതിയിരുന്നത്.

രജനികാന്തിന്റെ കൂലിയിൽ രത്‌നകുമാർ തിരക്കഥാരചനയുടെ ഭാഗമാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട ചിത്രത്തിൽ നിന്ന് രത്‌നകുമാർ പിന്മാറുകയുണ്ടായിരുന്നു. തന്റെ ആദ്യ സംവിധാന സംരഭത്തിന്റെ അണിയറയിലാണ് രത്നകുമാറെന്നായിരുന്നു റിപ്പോർട്ടുകൾ. കൂലി എന്ന ചിത്രം ആരാധകരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാത്തതിന് കാരണം മുൻ ചിത്രങ്ങളിലെ പോലെ ശക്തമായ തിരക്കഥയുടെ അഭാവമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് രതനാകുമാറിനെ വരവ്.

LCU എന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് കൈതി. പരമ്പരയിലെ രണ്ടാം ചിത്രമായ വിക്രമത്തിലെ ചില കഥാപാത്രങ്ങളെയെങ്കിലും കൈതി 2 വിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിന് മുൻപ് LCU വിന്റെ ആരംഭത്തെ ചിത്രീകരിക്കുന്ന ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിട്ടുള്ള ഷോർട്ട് ഫിലിമും റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *