VEENA GEORGE ON LOW COST MEDICINES
drugs Health kerala Kerala News latest news trending news Trending Now veena george

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: മന്ത്രി വീണാ ജോർജ്

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.

അതേസമയം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ‘ഹെ​ൽ​ത്ത് കാ​ർ​ഡ്’ ഈ ​മാ​സം ഒ​ന്ന്​ മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന്​ 16വ​​രെ സ​മ​യം നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ 2205 ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​നു​ള്ള 26,713 സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​വി​ട​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 50,000 തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.

ടൈ​ഫോ​യ്​​​ഡി​നു​ള്ള വാ​ക്സി​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്ലാ​ത്ത​ത്​ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന മ​രു​ന്നാ​ണ്​ കു​ത്തി​വെ​ക്കു​ന്ന​ത്. ​മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളി​ൽ 220 രൂ​പ​യാ​ണ്​ വി​ല. ഇ​ത്​ ജീ​വ​ന​ക്കാ​ർ​ക്ക്​ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു.

ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​വ​രും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ​ജീ​വ​ന​ക്കാ​രും ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ എ​ടു​ക്ക​ണം. ഒ​രു​വ​ർ​ഷ​മാ​ണ്​ ഇ​തി​ന്‍റെ കാ​ലാ​വ​ധി. ഹെ​ൽ​ത്ത് കാ​ർ​ഡി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ശ്ചി​ത തു​ക ന​ൽ​കി​യാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ലാ​ബ്​ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. കാ​ര്യ​മാ​യ പ​രി​ശോ​ധ​ന കൂ​ടാ​തെ​യാ​ണി​തെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഡോ​ക്ട​റു​ടെ സീ​ലും മു​ദ്ര​യു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

READ MORE: https://www.e24newskerala.com/

Related posts

കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ആക്രമണം

Sree

തുർക്കിയിൽ വൻ ഭൂചലനം; കെട്ടിടങ്ങൾ നിലംപതിച്ചു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്.

Sree

‘മുഖം മിനുക്കലല്ല, വികൃതമാക്കല്‍’; മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ

Akhil

Leave a Comment