സ്ത്രീകളിൽ ഡിമെൻഷ്യ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ ; പഠനം

തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഡിമെൻഷ്യ.ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്, ഓർമ്മക്കുറവ് , ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെടുക എന്നിവയെല്ലാം ഡിമെൻഷ്യയുടെ ലക്ഷണങ്ങളാണ്.പ്രായമായവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

60 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത പുരുഷമാരേക്കാൾ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തി. അൽഷിമേഴ്‌സ് ബാധിച്ച അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണെന്ന് അൽഷിമേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു. പ്രായമാണ് ഡിമെൻഷ്യയുടെ ഏറ്റവും അപകടകരമായ ഘടകമെന്ന് പഠനത്തിൽ കണ്ടെത്തി. ഹോർമോൺ മാറ്റം, ആർത്തവവിരാമത്തിനു ശേഷമുള്ള ഈസ്ട്രജന്റെ കുറവ്, എന്നിവ സ്ത്രീകളിലെ രോഗസാധ്യത കൂട്ടുന്നു. 65 ശതമാനം സ്ത്രീകളെ ഡിമെൻഷ്യ ബാധിച്ചിട്ടുള്ളതായി പഠനത്തിൽ പറയുന്നു.

അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണമായ ബീറ്റാ-അമിലോയിഡ് പ്ലാക്കുകൾ സ്ത്രീകളിൽ കൂടുതലായി അടിഞ്ഞുകൂടുന്നതായി പഠനങ്ങൾ പറയുന്നു. ഇത് സമാന പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ കൂടുതലാണ്. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും, ഓർമ്മശക്തി കൂട്ടുന്നതിനും നാഡീ സംരക്ഷണത്തിനും ഈസ്ട്രജൻ ഏറെ ഗുണം ചെയ്യും. എന്നാൽ ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് രോഗ സാധ്യത കൂട്ടുന്നു. ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുന്ന ജീനുകളാണ് APOE4 . ഈ ജീനുകൾ ഡിമെൻഷ്യയുടെ കാര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളെ ബാധിച്ചേക്കാമെന്നും പഠനത്തിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *