വോട്ടര്‍ പട്ടിക ക്രമക്കേട്; കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍


വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ രേഖകള്‍ ട്വന്റിഫോറിന്. കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍. ഒരു വോട്ടര്‍ ഐഡിയില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് വോട്ടുകള്‍ ഉണ്ട്.

വോട്ടര്‍പട്ടികയുടെ കരട് രേഖ പരിശോധിക്കുമ്പോഴാണ് ഈ ക്രമക്കേടുകള്‍ വ്യക്തമായത്. TTD0395871 എന്ന ആതിര ആനന്ദിന്റെ ഐഡി നമ്പറില്‍ മൂന്നുപേര്‍ക്കാണ് വോട്ട്. വിജയാലയം കോണ്‍വെന്റിലെ സിസ്റ്റര്‍ സരിതയ്ക്കും ആതിരയുടെ ഐഡി നമ്പറില്‍ വോട്ടുണ്ട്. ആതിരയ്ക്ക് കോട്ടയത്തും കാസര്‍ഗോഡും വോട്ടുണ്ട്.

ചില വോട്ടര്‍ ഐഡിയില്‍ ഉള്ളവര്‍ക്ക് ഒരേ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ വോട്ട് ചെയ്യാമെന്നും രേഖകള്‍ ഉണ്ട്. വോട്ടര്‍ ഐഡിയുടെ ഉടമസ്ഥര്‍ സിപിഐഎം അനുഭാവികളെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *