ഗില്ലിന്റെ റണ്ണൗട്ടിന് ശേഷം ഇംഗ്ലണ്ട് ആരാധകരുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്

ഇന്ത്യന്‍ ആരാധകരെ നിരാശരാക്കിയാണ് ഓവല്‍ ടെസ്റ്റിലെ ആദ്യദിനം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ റണ്ണൗട്ടായത്. ഓവലില്‍ നാലാമനായി ക്രീസിലെത്തി മികച്ച നിലയില്‍ ബാറ്റ് ചെയ്യവെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായത്. ഗസ് അറ്റ്കിന്‍സന്റെ പന്തില്‍ റണ്ണെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗില്ലിനെ നിര്‍ഭാഗ്യം പിടികൂടിയത്.
എന്നാല്‍ ഗില്ലിന്റെ റണ്ണൗട്ടിന് ശേഷം ഇംഗ്ലണ്ട് ആരാധകരുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇല്ലാത്ത റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്തായ ഗില്ലിനെ ബൈ ബൈ ആംഗ്യം കാണിച്ച് പറഞ്ഞയയ്ക്കുകയാണ് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍. വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ നിരാശയില്‍ തലകുനിച്ച് പവലിയനിലേക്ക് നടന്ന ഗില്ലിനെ ബൈബൈ പറഞ്ഞ് പരിഹസിക്കുന്ന ഇംഗ്ലണ്ട് ആരാധകരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്.
27-ാം ഓവറില്‍ അറ്റ്കിന്‍സന്റെ പന്ത് പ്രതിരോധിച്ച ഗില്‍ റണ്ണിനായി ഓടുകയായിരുന്നു. എന്നാല്‍ അറ്റ്കിന്‍സണിന്റെ കയ്യിലേക്ക് തന്നെ പന്തെത്തിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. അപ്പോഴേക്കും ഗില്‍ പിച്ചിന്റെ പകുതി പിന്നിട്ടിരുന്നു. തിരിഞ്ഞോടാന്‍ ശ്രമിച്ചെങ്കിലും ‘ഡയറക്ട് ഹിറ്റിലൂടെ’ ഗില്ലിനെ ഇംഗ്ലീഷ് ബോളര്‍ മടക്കി
