‘ധർമസ്ഥലയിലെ വെളിപ്പെടുത്തലിന് പിന്നിൽ ഒരു മുസ്ലിം, കേരള സർക്കാരിന്റെ അദൃശ്യ കരങ്ങളുണ്ട്’; ബിജെപി നേതാവ് ആർ അശോക

‘ധർമസ്ഥലയിലെ വെളിപ്പെടുത്തലിന് പിന്നിൽ ഒരു മുസ്ലിം, കേരള സർക്കാരിന്റെ അദൃശ്യ കരങ്ങളുണ്ട്’; ബിജെപി നേതാവ് ആർ അശോക

കർണാടക ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ വിചിത്ര വാദവുമായി കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക. വെളിപ്പെടുത്തലിന് പിന്നിൽ ഒരു മുസ്ലിം ആണ്. കേരള സർക്കാരിന്റെ അദൃശ്യമായ കരങ്ങൾ സംഭവത്തിന്‌ പിന്നിലുണ്ട്. കേരളത്തിലാണ് ഗൂഢാലോചന നടന്നത് . കേരളസർക്കാരിന് വിഷയത്തിൽ പങ്കുണ്ടെന്ന് ആർ. അശോക നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും തെളിവെടുപ്പ് തുടരും. നേരത്തെ തെളിവെടുപ്പ് പൂർത്തിയാക്കി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി വ്യക്തമാക്കിയ ഇടങ്ങളിൽ കുഴിച്ചു പരിശോധന നടത്താനും നീക്കമുണ്ട്.

അങ്ങനെയെങ്കിൽ ഉച്ചയോടെ കുഴിച്ച് പരിശോധനയും തുടങ്ങും. ഇതിനായുള്ള സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ഉള്ളിലാണ് ഭൂരിഭാഗം സ്പോട്ടുകളും. 13 കാരിയെ കുഴിച്ചിട്ടെന്ന് മൊഴി നൽകിയ ഇടമാണ് ഇന്ന് പ്രധാനമായും പരിശോധിക്കാനുള്ളത്. ഇന്നലത്തെ സ്പോട് മാപ്പിങ് വിവരങ്ങൾ യോഗം ചേർന്ന് വിലയിരുത്തി. ആന്റി നക്സൽ ഫോഴ്സ് ആണ് സ്പോട്ടുകൾക്ക് സുരക്ഷയൊരുക്കുന്നത്.

Story Highlights : BJP Karnataka President R. Ashoka on Dharmasthala revelation

Leave a Reply

Your email address will not be published. Required fields are marked *