യൂറോപ്പിലെ തന്നെ ടോപ് സ്ട്രൈക്കറർമാരിലൊരാളാണ് വിക്ടർ ഗ്യോകറസ്.

സ്വീഡിഷ് സൂപ്പർ താരം വിക്ടർ ഗ്യോകറസ് അടുത്ത സീസൺ മുതൽ ആഴ്‌സണൽ ജഴ്‌സി അണിയുമെന്ന് റിപ്പോർട്ട്. താരവും ക്ലബും ഡീലിലെത്തിയതായി പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അവകാശപ്പെട്ടു.
63.5 മില്യൺ യൂറോ പ്രാരംഭ തുകയാണ് ആഴ്‌സണൽ ഗ്യോകറസിന് ചിലവാക്കുകയാണെന്നും ഇത് കൂടാതെ 10 മില്യൺ യൂറോ ബോണസായി നൽകുമെന്നും ഫാബ്രിസിയോ പറഞ്ഞു. ഡീൽ സത്യമാണെങ്കിൽ ക്ലബിന്റെ തന്നെ ഏറ്റവും വലിയ സൈനിങ്ങുകളിൽ ഒന്നാകുമത്.
പോയ സീസണിൽ 52 മത്സരങ്ങളിൽ നിന്ന് 54 ഗോൾനേടി യൂറോപ്പിലെ തന്നെ ടോപ് സ്ട്രൈക്കറർമാരിലൊരാളാണ് വിക്ടർ ഗ്യോകറസ്
