ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയാണ് സ്പാനിഷ് പെൺപട നേരിടുക

യൂറോ 2025 വനിതാ ചാംപ്യന്‍ഷിപ്പില്‍ സ്പെയിൻ ഫൈനലിൽ. ആവേശകരമായ സെമിഫൈനലിൽ ജർമനിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് സ്പെയിൻ തങ്ങളുടെ ആദ്യ വനിതാ യൂറോ ഫൈനലിൽ പ്രവേശിച്ചത്. എക്സ്ട്രാ ടൈമിൽ സൂപ്പർ താരം ഐറ്റാന ബോൺമാറ്റിയാണ് വിജയഗോൾ നേടിയത്.
അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 113-ാം മിനിറ്റിൽനേടിയ ഗോളാണ് സ്പെയിനെ ഫൈനലിലെത്തിച്ചത്. ജർമ്മൻ ഗോൾകീപ്പർ ആൻ-കാട്രിൻ ബെർഗർ വിട്ടുനൽകിയ അവസരം മുതലെടുത്ത് ബോൺമാറ്റി തൊടുത്ത വളഞ്ഞ ഷോട്ട് ഗോളായി മാറുകയായിരുന്നു.

ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയാണ് സ്പാനിഷ് പെൺപട നേരിടുക. സെമിഫൈനലില്‍ ഇറ്റലിയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ നാടകീയമായ വിജയമാണ് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
