ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി എറണാകുളം സ്വദേശികൾ

വിയറ്റ്‌നാമിൽ നടന്ന ഓൾ ഏഷ്യ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എറണാകുളം സ്വദേശികളായ കായികതാരങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. നവീൻ പോൾ, റോസ് ഷാരോൺ എന്നിവർ സ്വർണ്ണ മെഡലുകൾ നേടിയപ്പോൾ, സഞ്ജു സി നെൽസൺ വെള്ളി മെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെ യശസ്സുയർത്തി.

82.5 കിലോഗ്രാം സീനിയർ വിഭാഗത്തിലാണ് നവീൻ പോൾ സ്വർണ്ണം നേടിയത്. വനിതകളുടെ 67.5 കിലോഗ്രാം വിഭാഗത്തിൽ റോസ് ഷാരോണും സ്വർണ്ണം കരസ്ഥമാക്കി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. കൂടാതെ 90 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ സഞ്ജു സി നെൽസൺ വെള്ളി മെഡൽ നേടി ശ്രദ്ധേയനായി.

വേൾഡ് റോ പവർലിഫ്റ്റിംഗ് ഫെഡറേഷനാണ് ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഏഷ്യയിലെ ശക്തരായ മത്സരാർത്ഥികളെ പിന്തള്ളിയാണ് ഈ മൂന്ന് മലയാളി താരങ്ങളും തങ്ങളുടെ മികവ് തെളിയിച്ചത്.

ഇവർ എറണാകുളം കലൂരിലുള്ള ഒൻടെക് ഫിറ്റ്‌നസ് എന്ന സ്ഥാപനത്തിൽ നിന്നാണ് പരിശീലനം നേടിയത്. കഠിനാധ്വാനത്തിലൂടെയും മികച്ച പരിശീലനത്തിലൂടെയും നേടിയ ഈ നേട്ടം കേരളത്തിനും ഇന്ത്യയ്ക്കും ഒരുപോലെ അഭിമാനകരമാണ്.

ക്രിക്കറ്റ് മൈതാനത്ത് എന്ത് അച്ഛന്‍; അഫ്ഗാന്‍ താരം മുഹമ്മദ് നബിയെ സിക്‌സറടിച്ച് മകന്‍ ഹസന്‍ ഇസഖീല്‍.

Leave a Reply

Your email address will not be published. Required fields are marked *