ബംഗ്ലാദേശിനെതിരെ രണ്ടാം ടി 20 യിലും പാകിസ്‌താന് നാണംകെട്ട തോൽവി; പരമ്പരയും നഷ്ടം

മുൻ ക്യാപ്റ്റൻ‌ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ മാറ്റിനിര്‍ത്തി പുതിയ ടി20 ടീമിനെയാണ് പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും തോല്‍വി ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ടീം. എട്ട് റൺസിനാണ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ വെറും 133 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാക്സിതാൻ 19.2 ഓവറില്‍ ഓൾ ഔട്ടായി.

51 റൺസ് നേടിയ ഫഹീം അഷറഫ് മാത്രമാണ് പാക് നിരയിൽ ബാറ്റുകൊണ്ട് തിളങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി ജാക്കർ അലി അർധ സെഞ്ച്വറിനേടി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യ മത്സരം ഏഴ് വിക്കറ്റിന് ബംഗ്ലാദേശ് ജയിച്ചിരുന്നു.

മുൻ ക്യാപ്റ്റൻ‌ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ മാറ്റിനിര്‍ത്തി പുതിയ ടി20 ടീമിനെയാണ് പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തത്.

എന്നാല്‍ പുതിയ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ നേതൃത്വത്തിലുള്ള ടീമിനും കാലങ്ങളായി പാകിസ്താന്‍ ടീമിലെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പിഴവുകളിൽ നിന്ന് മോചനമില്ലെന്ന് തെളിയിക്കുന്നതാണ് ടീമിന്റെ പ്രകടനം.

www.e24newskerala.com/wp-admin/post.php?post=3182&action=edit

Leave a Reply

Your email address will not be published. Required fields are marked *