
അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ തിരിച്ചു വരാന്‍ ടീം ഇന്ത്യ. നിലവില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയെ പിന്നിലാക്കി ഇംഗ്ലണ്ട് 2 – 1 ന് മുന്നിലാണ്. എന്നാല്‍, ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു നില്‍ക്കുന്ന നീലപ്പടക്ക് തിരിച്ചടി ആയിരിക്കുകയാണ് താരങ്ങളുടെ പരുക്ക്. പേസര്‍മാരായ അര്‍ഷദീപ് സിങ്ങും, ആകാശ് ദീപും തുടങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് വരെ പരുക്കിന്റെ പിടിയിലായത് ഇന്ത്യയെ വലിക്കുന്നു. കാല്‍മുട്ടിന് പേരുകേട്ട പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഢിക്ക് പരമ്പര തന്നെ നഷ്ട്ടമാകും. (Injury-hit India sets to play against England)
ജയം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഇറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ പരുക്കേറ്റ അര്‍ഷദീപും നിതീഷും കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ജിമ്മില്‍ പരിശീലിക്കവേ ആയിരുന്നു നിതീഷിന് പരുക്കേറ്റത്. എന്നാല്‍, ആകാശ് ദീപും, ഋഷഭ് പന്തും ഇറങ്ങുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഒരു മാറ്റം വരുത്തിക്കൊണ്ട് അന്‍ഷുല്‍ കംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പേസര്‍മാര്‍ പരുക്കേറ്റതോടെ ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ് ടീം. മൂന്ന് മത്സരങ്ങള്‍ മാത്രം കളിപ്പിക്കാന്‍ തീരുമാനിച്ച ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയെ ഇതിനോടകം രണ്ട് മത്സരങ്ങളില്‍ കളിപ്പിച്ചു കഴിഞ്ഞു. മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റ അന്ന് ബാറ്റ്സ്മാനായി മാത്രമമാണ് കളത്തില്‍ ഇറങ്ങിയത്. ധ്രുവ് ജുറെല്‍ ആയിരുന്നു അന്ന് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത്. അങ്ങനെയെങ്കില്‍, പന്തിനു പകരം ധ്രുവ് ജുറെലിന് അവസരം ലഭിക്കും.
