അജു വർഗീസിനെ അനുകരിച്ച് തരുൺ മൂർത്തി; 9 വർഷം മുൻപുള്ള വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

‘തരുണ്‍ മൂര്‍ത്തിക്ക് മിമിക്രിയും വശമുണ്ടായിരുന്നല്ലേ’, എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ ചോദിക്കുന്നത്.

തുടരും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് തരുൺ മൂർത്തി. സംവിധായകന്റെ പഴയ ഒരു മിമിക്രി വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. അജു വര്‍ഗീസിന്റെ ശബ്ദമാണ് തരുണ്‍ വീഡിയോയില്‍ അനുകരിക്കുന്നത്. വീഡിയോ ഏത് പരിപാടിയില്‍നിന്നുള്ളതാണെന്ന് വ്യക്തമല്ല. ഒന്‍പതുവര്‍ഷം മുമ്പുള്ളതാണ് വീഡിയോ.

തരുണ്‍ മൂര്‍ത്തിയുടെ തന്നെ പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപമായി പ്രചരിക്കുന്നുണ്ട്. ‘വ്യത്യസ്തമായ ശബ്ദം അനുകരിക്കാനുള്ള ശ്രമമാണ്. ഇതുവരെ ആരും അനുകരിച്ച് കണ്ടിട്ടില്ല’, എന്ന മുഖവുരയോടെ അജു വര്‍ഗീസിന്റെ രണ്ട് ഡയലോഗുകള്‍ തരുണ്‍ അനുകരിച്ചു.

വെള്ളിമൂങ്ങയിലെയും തട്ടത്തിൻ മറയത്തിലെയും അജു വർഗീസിന്റെ ഡയലോഗുകളാണ് തരുൺ വിഡിയോയിൽ അനുകരിക്കുന്നത്. ‘തരുണ്‍ മൂര്‍ത്തിക്ക് മിമിക്രിയും വശമുണ്ടായിരുന്നല്ലേ’, എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ ചോദിക്കുന്നത്. ‘അജുവിന്റെ സൗണ്ട് പക്കാ കിടു’, ആണെന്നും ആരാധകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *