അമേരിക്കയെ ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന് ട്രംപ്; ജീനിയസ് ആക്ടിൽ ഒപ്പുവച്ചു


ഡോളർ പിന്തുണയോടെയുള്ള ഡിജിറ്റൽ കറൻസിയെന്ന സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാനാണ് ജീനിയസ് നിയമത്തിൽ ട്രംപ് ഒപ്പുവച്ചത്. ഗൈഡിങ് ആൻഡ് എസ്റ്റാബ്ലിഷിങ് നാഷണൽ ഇന്നോവേഷൻ ഫോർ യു എസ് സ്റ്റേബിൾ കോയിൻസ് ആക്ട് ആണ് ജീനിയസ് ആക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഡോളർ അധിഷ്ഠിത ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്കാണ് തുടക്കമാകുന്നത്. (GENIUS Act Donald Trump signs cryptocurrency bill)2025 ജൂലൈ 18 വെള്ളിയാഴ്ച പേയ്മെന്റ് സ്റ്റേബിൾകോയിനുകൾക്കായുള്ള നിയമങ്ങൾ രൂപീകരിക്കുന്ന S.1582 എന്ന ജീനിയസ് ആക്ടിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു എന്നാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചത്. ബില്ലിൽ ഒപ്പു വച്ചത് അമേരിക്കയെ സാന്പത്തിക-സാങ്കേതിക നേതൃത്വത്തിലേക്കുയർത്തുന്ന നിമിഷമെന്നാണ് ട്രംപ് പറഞ്ഞത്. വർഷങ്ങളായി ക്രിപ്റ്റോ സമൂഹം അനുഭവിക്കുന്ന പരിഹാസങ്ങൾക്കും തടസങ്ങൾക്കും അവസാനമായിരിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് അവരുടെ കഠിനാധ്വാനത്തിന് ലഭിച്ച ഫലത്തെ അഭിനന്ദിച്ചു.

പേയ്മെന്റ് സ്റ്റേബിൾകോയിനുകളെ പ്രോത്സാഹിപ്പിക്കുന്പോഴും കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ കറൻസിയെന്ന (CBDC) ആശയത്തിന് താൻ എതിരാണെന്ന് ട്രംപ് ആവർത്തിച്ചു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിലൂന്നിയ പുതുതലമുറ ഇടപാടുകളെ നയിക്കുകയാണ് ഡോളറെന്നാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് എക്സിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *