India Kerala News must read National News World News

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു, ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകം

അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ഏറ്റവും ഒടുവിലെ നില അനുസരിച്ച് ട്രംപ് 211 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഉറപ്പിച്ചിരിക്കുന്നത്. കമല ഹാരിസ് ഏകദേശം 117 വോട്ടുകളാണ് ലഭിച്ചത്. 16 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. 9 സംസ്ഥാനങ്ങള്‍ കമലയ്‌ക്കൊപ്പം.

എട്ട് സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് ചെയ്യുമ്പോള്‍ കമലയ്ക്ക് ലീഡ് ആറ് സംസ്ഥാനങ്ങളിലാണ്. ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നാണ് വിലയിരുത്തല്‍.

കാരണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ലീഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുന്‍പ് ഉറപ്പിച്ചു പറയാന്‍ സാധിച്ചിരുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കമലയ്ക്ക് ലീഡ്.

പെന്‍സില്‍വാനിയ, മിഷിഗണ്‍, നോര്‍ത്ത് കരോളിന, ജോര്‍ജിയ തുടങ്ങിയ ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിലെ തീരുമാനം എന്താണെന്ന് അറിയാനാണ് അമേരിക്ക ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

പെന്‍സില്‍വാനിയ, മിഷിഗണ്‍, നോര്‍ത്ത് കരോളിന, ജോര്‍ജിയ തുടങ്ങിയ ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിലെ തീരുമാനം എന്താണെന്ന് അറിയാനാണ് അമേരിക്ക ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

ജോര്‍ജിയയിലും വിസ്‌കോന്‍സിലും ട്രംപും പെന്‍സില്‍വാനിയിലും മിഷിഗണിലും കമലയുമാണ് ലീഡ് ചെയ്യുന്നത്.

Related posts

ബമ്പർ സംശയം ; വിജയിയെ കാത്ത് കേരളം

sandeep

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർക്ക് അസൗകര്യം

sandeep

അയ്യന്തോൾ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിലും ഇ. ഡി അന്വേഷണം ആരംഭിക്കും

sandeep

Leave a Comment