വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന് വൈകീട്ട്. കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിടുക. 7 സെൻറ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്.
നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സർക്കാർ എല്ലാവരെയും കേൾക്കും. ഭൂമി ഏറ്റെടുക്കലിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും കോടതി വിധി തടസമാകുമെന്ന് കരുതുന്നില്ലെന്നും കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.