Kerala News latest news thrissur

FUVEPCL 03 എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ, വൻ തുക ലാഭമെന്ന് വാഗ്ദാനം; ഒരു കോടിയിലധികം തട്ടിയ യുവാവ് അറസ്റ്റിൽ

തൃശൂർ: ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിൽ ഇരിങ്ങാലക്കുട സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശി കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾഹക്കീം (36) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയാണ് തട്ടിപ്പിനിരയായത്, FUVEPCL 03 എന്ന ആപ്പ് വഴിയാണ് ഒരു മാസം കൊണ്ട് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപം നടത്തിയാൽ വൻ തുക ലാഭം വിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ്, സൈബർ പൊലീസ് ഇൻസ്പെക്ടർ ഒ വർഗീസ്, അലക്സാണ്ടർ, സൂരജ്, തുടങ്ങിയവരുൾപ്പെട്ട പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Related posts

മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു

Sree

മകൻ ലഹരി കേസിൽ അറസ്റ്റിലായതിൽ തനിക്കും ഉത്തരവാദിത്തം; വിഷ്ണുപുരം ചന്ദ്രശേഖരൻ, ഇനി ലഹരി ഉപയോ​ഗിക്കില്ലെന്ന് മകൻ

Nivedhya Jayan

‘കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു’; കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം

sandeep

Leave a Comment