kerala Kerala News latest latest news thrissur

സ്വർണം നിക്ഷേപിച്ചാൻ വൻ ലാഭം, പ്രവാസി ഗോൾഡ് ലോണിന്‍റെ പേരിൽ തട്ടിപ്പ്; എംഡിയെ വീട്ടിലെത്തി പൊലീസ് പിടികൂടി

തൃശൂർ : പ്രവാസി സിന്‍റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ് കേസിൽ വനിത മാനേജിംഗ് ഡയറക്ടർ പിടിയിൽ. പുത്തൻപീടിക വാളമുക്ക് കുറുവത്ത് വീട്ടിൽ ബേബി(65)യെയാണ് ചാവക്കാട് സ്റ്റേഷൻ ഹൌസ് ഓഫീസർ വി.വി. വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പുത്തൻപീടികയിലുള്ള വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്വർണം നിക്ഷേപിച്ച് വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പ്രവാസി സിന്‍റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ ചാവക്കാട് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ബേബി. ഇവരും ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റു പ്രതികളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പാണെന്ന് മനസിലായതോടെ ജീവനക്കാരടക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ ടി.എസ്.അനുരാജ്, സിപിഒമാരായ റോബിൻ സൺദാസ്, ബൽക്കീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

അർധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചു, തീർന്നെന്ന് പറഞ്ഞപ്പോൾ പൊതിരെ തല്ലി; കോഫി ഷോപ്പിൽ അക്രമം

Nivedhya Jayan

നിയന്ത്രണംവിട്ട കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർ മരിച്ചു, ഒരാൾ രക്ഷപ്പെട്ടു

sandeep

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

Sree

Leave a Comment