accident Kerala News latest news thrissur

വരവൂരിൽ ഓട്ടോയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു; വാഹനങ്ങൾ റോഡരികിലേക്ക് മറിഞ്ഞു വീണു, 5 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ വരവൂരിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ചിറ്റണ്ട വരവൂർ പാതയിൽ സ്വകാര്യ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ് വാൻ ഡ്രൈവറായ വല്ലച്ചിറ സ്വദേശിക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്കുമാണ് പരിക്കേറ്റത്.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന വരവൂർ വലിയകത്ത് ഷെരീഫ് (50), ഷെരീഫിൻ്റെ മാതാവ് മിസിരിയ, ഭാര്യ ജസീല (38), മകൾ ഫസീഹ(11)എന്നിവർക്കാണ് പരിക്കേറ്റത്. കുണ്ടന്നൂരിൽ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും വരവൂരിൽ നിന്നും വരികയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും മറിഞ്ഞു വീണു. നാട്ടുകാർ ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തലസ്ഥാനത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ

sandeep

കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

sandeep

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ഹർജികളിൽ ഇന്ന് മുതൽ അന്തിമ വാദം

Sree

Leave a Comment