Kerala News latest news thrissur

രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ പൊലീസ് നീക്കം, തൃശൂരിൽ പിടിയിലായത് 3 പേർ, എല്ലാവരും ബംഗ്ലാദേശികൾ

തൃശൂർ: രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 3 ബംഗ്ലാദേശ് സ്വദേശികൾ തൃശൂരിൽ പിടിയിലായി. 2 പേർ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളിൽ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് നീക്കം. ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ.

കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല. ഇവർ കൊൽക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Related posts

‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

sandeep

മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേസമയം രണ്ടിടത്ത്

sandeep

ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല

sandeep

Leave a Comment