Kerala News latest news thrissur

ബാങ്കിലെത്തി കത്തികാണിച്ച്, ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി 15ലക്ഷം കവർന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കോടതിയിൽ സമർപ്പിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി എന്നയാൾ 15 ലക്ഷം രൂപ കവർന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയിൽ നിന്നുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രതി ഇപ്പോൾ വിയ്യൂർ ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

Related posts

ട്രെയിൻ യാത്രയ്‌ക്കിടെ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാതായി

sandeep

കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ; നേട്ടം സ്വന്തമാക്കി അനുഗ്രഹ

sandeep

വന്ദേഭാരതിലെ യാത്ര ബിജെപി ഓഫീസിൽ ഇരുന്ന പോലെയെന്ന് കെ മുരളീധരൻ; പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണെന്ന് വി മുരളീധരൻ

sandeep

Leave a Comment