Kerala News latest news thrissur

പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു

തൃശൂര്‍: പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു. കൊറ്റംകുളം വൻപറമ്പിൽ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീ അയ്യപ്പൻ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പിൽ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് അടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്. പാപ്പാൻമാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനിടെ വൈകീട്ട് 5:40ഓടെയാണ് ആനയെ തളച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന് ശേഷം ആനയെ എഴുന്നള്ളിക്കാതെയാണ് ഇപ്പോൾ പകൽപ്പൂരം നടത്തിയത്. അതേസമയം, ആനയെ തളയ്ക്കാൻ പരിപാലകർ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related posts

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിന് പുതിയ സ്പീഡ് ബോട്ട്; നാളെ ഫ്ലാഗ് ഓഫ് ചെയ്യും

Nivedhya Jayan

മഹാരാഷ്ട്രയിൽ ട്രെയിനിൽ തീപിടിത്തം

sandeep

‘ചോച്ചി അല്ല, കൊച്ചി !’ ട്വിറ്റെർ ട്വീറ്റിനെ ട്രോളി ശശി തരൂർ

Sree

Leave a Comment