Kerala News latest news thrissur

“തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതി പിടിയിൽ, സംഭവം റെയിൽ റാഡ് മോഷണ ശ്രമത്തിനിടെ


തൃശ്ശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്.

ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.”

Related posts

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം

sandeep

മദ്യപാനം തടഞ്ഞു: യുപിയിൽ ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

sandeep

ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍

Nivedhya Jayan

Leave a Comment