Kerala News latest news thrissur

ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങിയ കാൽനടയാത്രക്കാരായ 2 പേര്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു; അപകടം തൃശ്ശൂരില്‍

തൃശ്ശൂർ: ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

“അവൾ എന്നെ അവഗണിച്ചു, പശ്ചാത്താപമില്ല”; 16 കാരിയെ 21 തവണ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു

sandeep

തൃശ്ശൂരിൽ രക്ത ദാന ക്യാമ്പ് നടത്തി

sandeep

പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

sandeep

Leave a Comment