Kerala News latest news thrissur

കാർ മരത്തിലിടിച്ച് അച്ഛനും മകളും ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്, മൃതദേഹം പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ.

പുലര്‍ട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ജയ്മോന്‍റെ ഭാര്യയായ മഞ്ജു (38), മകൻ ജോയൽ ( 13 ), ബന്ധുവായ അലൻ( 17 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു കുടുംബം. അപകടം നടന്ന എട്ട് മിനിട്ടിനുള്ളിൽ പൊലീസ് സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് ആംബുലൻസുകളിലായി കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജയ്മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മരത്തിൽ ഇടിച്ച കാറ് മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം

Related posts

‘മൊഹാലിക്ക് ഐസിസി നിശ്ചയിച്ച നിലവാരമില്ല’; ലോകകപ്പ് വേദി വിവാദത്തിൽ ബിസിസിഐ

sandeep

എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ

sandeep

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു; വെടിയേറ്റത് പള്ളിയിൽ വച്ച്

sandeep

Leave a Comment