kerala Kerala News latest latest news thrissur

ആണ്‍കുട്ടിയെ ഐസ്ക്രീം വാങ്ങി നൽകി സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി പീഡനം, 70കാരൻ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ഐസ്ക്രീം വാങ്ങി നൽകി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മേത്തല സ്വദേശി വിനോദിനെ (70) ആണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഐസ്ക്രീം വാങ്ങി പ്രതിയുടെ സ്ക്കൂട്ടറില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നുള്ള ആണ്‍കുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇന്‍സ്പെക്ടര്‍ അരുണ്‍ ബി.കെ, സബ് ഇന്‍സ്പെക്ടര്‍ സാലിം കെ, സബ് ഇന്‍സ്പെക്ടര്‍ തോമാസ് പി.എഫ് ഡ്രൈവർ സിപിഒ അഖിൽ, അഴീക്കോട് കോസ്റ്റൽ പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ മണികണ്ഠൻ, സിപിഒ റഹിം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

കായികമേഖലയിലേക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

sandeep

ബനിയനും തോർത്തുമുടുത്ത് ഡ്യൂട്ടിക്കെത്തി; യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

sandeep

എലിമിനേറ്ററില്‍ ഗുജറാത്തിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍! കലാശപ്പോരില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ

Nivedhya Jayan

Leave a Comment