Kerala News latest news thiruvananthapuram

Gold Rate Today: വിലയിടിയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടി; അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു

തിരുവനന്തപുരം: വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. അഞ്ച് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില ഉയരുന്നത്. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 66,000 കടന്നു. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 66,320 രൂപയാണ്.

ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിരുന്നു. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നുള്ള സൂചകൾക്കിടെയാണ് ഇന്ന് വില വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6795 രൂപയാണ്. വെള്ളിയുടെ വില ഉയർന്നിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.

Related posts

മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പം, പുറത്തു നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാൻ; പി.എം.എ സലാം

sandeep

നൈറ്റ് ലൈഫിന് ഒരുക്കം: മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ഹിറ്റ്

sandeep

ആരോഗ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു: ആശാ വർക്കർമാർക്ക് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് സിക്കിം

Nivedhya Jayan

Leave a Comment