Kerala News latest news thiruvananthapuram

Gold Rate Today: ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്; സ്വർണവില കണ്ട് കണ്ണുതള്ളി ഉപഭോക്താക്കൾ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്.

സ്വർണ്ണവില വലിയതോതിൽ കുറയുമെന്ന് പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്നലെയും സ്വർണവിലയിൽ വര്ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വർധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണത്തിനു വർധിച്ചത് 2,680 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്

Related posts

റെക്കോഡ് തകർത്ത് ഷാരുഖിന്റെ ‘ജവാൻ’; ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ

sandeep

കിണറ്റിൽ ആസിഡും ഓയിലും , 15 ഓളം വീടുകളിലെ കുടിവെള്ളം മുട്ടിച്ച് പ്രദേശവാസി

sandeep

പ്രധാനമന്ത്രിയുടെ സന്ദർശത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുമായി രണ്ട് വിമാനം, പുറപ്പെട്ടു

Nivedhya Jayan

Leave a Comment