Kerala News latest news thiruvananthapuram

സംശയാസ്പദമായെത്തിയ കാർ തടഞ്ഞു, പൊലീസ് കണ്ടത് ക്രിമിനൽ കേസ് പ്രതികളെ, പരിശോധനയിൽ കണ്ടെടുത്തത് ലഹരി

തിരുവനന്തപുരം: ലഹരി വ്യാപനം തടയാനുള്ള ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയില്‍. വെള്ളയാണി സ്വദേശി വേണു, വള്ളക്കടവ് സ്വദേശികളായ മാഹീൻ, ആഷിക്, ഷാജഹാൻ എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം കൊളിയൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, 65, 000 രൂപ എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തത്.

കൊളിയൂർ കായൽകര ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തിയ പൊലീസ് സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഷാജഹാന്‍, മാഹീന്‍ എന്നിവർ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ക്രിമിനല്‍ ലിസ്റ്റില്‍ ഉൾപ്പെട്ടവരുമാണ്.

Related posts

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

sandeep

നോവായി ഹമീൻ; കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ അപകടം, 6 വയസ്സുകാരൻ എർത്ത് വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Nivedhya Jayan

പി.പി ദിവ്യക്ക് നിർണായകം! ജാമ്യാപേക്ഷയിൽ തലശ്ശേരി കോടതി ഉത്തരവ് ഇന്ന്

sandeep

Leave a Comment