Kerala News latest news thiruvananthapuram

വർഷങ്ങൾക്ക് മുമ്പ് മാജിക് ഷോ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു; മജീഷ്യൻ ഗോപിനാഥ് മുതുകാട് തിരികയെത്തുന്നു

തിരുവനന്തപുരം: മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക് ഷോയുമായി വീണ്ടുമെത്തുന്നു. മൂന്നര വർഷം മുമ്പ് പ്രൊഫഷണൽ മാജിക് ഷോ അവസാനിപ്പിച്ചെങ്കിലും ആഗസ്റ്റ് പതിന‍ഞ്ചിന് മുമ്പ് ഒരൊറ്റ ഷോ കൂടി നടത്തുമെന്ന് ഗോപിനാഥ് മുതുകാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുപ്പത്തിയെട്ട് വർഷം മുമ്പ് ആദ്യമായി ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ച കോഴിക്കോട് തന്നെയാണ് മറ്റൊരു മാജിക് ഷോ കൂടി അവതരിപ്പിക്കുക.

ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ വേദിയിലായിരുന്നു ആദ്യമായി ഗോപിനാഥ് മുതുകാട് ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ചത്. വീണ്ടും ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ കോഴിക്കോട്ടെ സമ്മേളന വേദിയിലെത്തിയപ്പോഴാണ് ഗോപിനാഥ് മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചത്.

Related posts

അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡ കുൻഹ അന്തരിച്ചു

sandeep

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ വാക്‌സിൻ പാഴാകുന്നു

Sree

കുറച്ചൊന്ന് ഒതുങ്ങി; സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസ ദിനം

sandeep

Leave a Comment