kerala Kerala News latest latest news thiruvananthapuram

വാക്കു തര്‍ക്കം വധശ്രമത്തിലെത്തി, കഴുത്തില്‍ വെട്ടി, പ്രതി ഒരു മാസത്തിലധികം ഒളിവില്‍; ഒടുവില്‍ അറസ്റ്റ്

തിരുവനന്തപുരം: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പൊലീസ് പിടികൂടിയത്. കിഴക്കേക്കര സ്വദേശി ബേബിമോനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. വീടിനടുത്തെ മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരുമാസത്തോളം പിന്നിട്ട സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ പ്രതി ഒളിവില്‍ പോയി. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ തിരുവനന്തപുരം നഗരത്തിലുള്ള വിവരം പൊലീസിന് ലഭിച്ചത്. പിന്നാലെ തിരുവന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Related posts

ആഫ്രിക്കൻ പന്നിപ്പനി ; ഇടുക്കിയിൽ 69 പന്നികളെ കൊന്നു

sandeep

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

sandeep

396 യാത്രക്കാരുമായി പറന്നുയർന്ന വിമാനം, ദുബൈയിലേക്കുള്ള യാത്രക്കിടെ എമർജൻസി ലാൻഡിങ്; കാരണം സാങ്കേതിക തകരാർ

Nivedhya Jayan

Leave a Comment